കണ്ണൂർ പ്രോ-വിസിയെ നീക്കിയ നടപടി റദ്ദാക്കി
Thursday, September 19, 2019 11:59 PM IST
കൊച്ചി: കണ്ണൂർ സർവകലാശാലാ പ്രോ-വിസിയായിരുന്ന ഡോ. പി.ടി. രവീന്ദ്രനെ തൽസ്ഥാനത്തുനിന്നു നീക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി. വൈസ് ചാൻസലറുടെ നിർദേശാനുസരണംതന്നെ പദവിയിൽനിന്നു നീക്കിയതിനെതിരേ പി.ടി. രവീന്ദ്രൻ നൽകിയ ഉപഹർജി തീർപ്പാക്കിയാണു സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. ഹർജിക്കാരനോടു പദവിയിൽ തുടരാനും സിംഗിൾ ബെഞ്ചിന്റെ വിധിയിൽ നിർദേശിച്ചിട്ടുണ്ട്. പ്രഫസർ തസ്തികയിൽനിന്നു വിരമിച്ചെന്ന പേരിൽ പ്രോ-വിസിയെ തത്സ്ഥാനത്തു നിന്നു നീക്കാൻ വിസിക്ക് അധികാരമില്ലെന്നു വിലയിരുത്തിയാണു ഹൈക്കോടതിയുടെ തീരുമാനം.