ഗോഎയര്‍ കണ്ണൂര്‍- കുവൈത്ത് സര്‍വീസ് ആരംഭിച്ചു
Thursday, September 19, 2019 11:59 PM IST
കൊച്ചി : ഗോ എയറിന്റെ കണ്ണൂരില്‍നിന്നുള്ള പ്രതിദിന കുവൈത്ത് സര്‍വീസ് ആരംഭിച്ചു. എയര്‍ബസ് എ-320 വിമാനമാണു സര്‍വീസാരംഭിച്ചത് . 6,999 രൂപ മുതലാരംഭിക്കുന്ന ടിക്കറ്റ് ആദ്യദിനംതന്നെ വിറ്റു തീര്‍ന്നു. രാവിലെ ഏഴിനു പുറപ്പെടുന്ന വിമാനം കുവൈത്ത് വിമാനത്താവളത്തില്‍ പ്രാദേശിക സമയം 9.30ന് എത്തിച്ചേരും. ഇതേവിമാനം രാവിലെ 10.30 ന് തിരിച്ചു പ്രാദേശിക സമയം വൈകുന്നേരം ആറിനു കണ്ണൂരില്‍ എത്തും.
വിമാനത്തിന്റെ ഫ്ളാഗ് ഓഫ് ചടങ്ങില്‍ കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ വി.തുളസീദാസ് മുഖ്യാതിഥിയായിരുന്നു. കണ്ണൂര്‍- കുവൈത്ത് വിമാന സര്‍വീസിന് വൻ സ്വീകരണമാണു ലഭിച്ചതെന്നു ഗോ എയര്‍ മാനേജിംഗ് ഡയറക്ടര്‍ ജെ.വാഡിയ പറഞ്ഞു.