വൈഎംസിഎ സമാധാന ഫെസ്റ്റ്-2019 ആലുവയിൽ ഇന്ന്
Friday, September 20, 2019 11:22 PM IST
ആലുവ : വൈഎംസിഎ മിഷൻ ഡവലപ്മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യുഎൻ പ്രഖ്യാപിത ലോക സമാധാനദിനമായ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ആലുവ തോട്ടുമുഖം വൈഎംസിഎ ക്യാന്പ് സെന്ററിൽ സമാധാന ഫെസ്റ്റ്-2019 സംഘടിപ്പിക്കുന്നു. "യുവജനങ്ങൾ ലോക സമാധാനത്തിനും ശാന്തിക്കും വേണ്ടി' എന്നതാണ് മുഖ്യ ചിന്താവിഷയം.
വൈഎംസിഎ സംസ്ഥാന ചെയർപേഴ്സണ് കുമാരി കുര്യാസിന്റെ അധ്യക്ഷതയിൽ ഡോ. തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും.
വൈഎംസിഎ മുൻ ദേശീയ പ്രസിഡന്റ് ഡോ. ലെബി ഫിലിപ്പ് മാത്യു മുഖ്യാതിഥി ആയിരിക്കും. ദേശീയ വൈസ് പ്രസിഡന്റ് വി. അശോകൻ സോളമൻ സമാധാന സന്ദേശം നൽകും. മുൻ സംസ്ഥാന ചെയർമാൻ പ്രഫ. ജോയ് സി. ജോർജ് സമാധാന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
ഇതിനോടനുബന്ധിച്ച് ഉച്ചയ്ക്ക് 12ന് ലോക സമാധാനം യുവജന പ്രവർത്തനങ്ങളും എന്ന വിഷയത്തെ അധീകരിച്ച് പഠന സമ്മേളനം നടത്തും.
മിഷൻ ആൻഡ് ഡവലപ് കമ്മിറ്റി ചെയർമാൻ പി.എം. ജേക്കബിന്റെ അധ്യക്ഷതയിൽ വൈഎംസിഎ സംസ്ഥാന ട്രഷറർ പ്രഫ. ഡോ. രാജൻ ജോർജ് പണിക്കർ ഉദഘാടനം ചെയ്യും.
വൈഎംസിഎയുടെ ലോക സമാധാനം പ്രചാരണ പരിപാടികൾക്കുള്ള രൂപരേഖ സമ്മേളനം തയാറാക്കുമെന്ന് സംഘാടക സമിതി ചെയർമാനും എറണാകുളം സബ് റീജൻ ചെയർമാനുമായ എൻ.ടി. ജേക്കബും പ്രോഗ്രാം കോ-ഓർഡിനേറ്റർ ഏബ്രഹാം കുരുവിളയും അറിയിച്ചു.