കെആർഎൽസിസി അവാർഡിന് എന്‍ട്രികൾ ക്ഷണിച്ചു
Sunday, September 22, 2019 12:24 AM IST
കൊച്ചി: സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച സമുദായാംഗങ്ങൾക്കു കേരള റീജിയണ്‍ ലാറ്റിൻ കാത്തലിക് കൗണ്‍സിൽ (കെആർഎൽസിസി) ഏർപ്പെടുത്തിയ അവാർഡിന് എൻട്രികൾ ക്ഷണിച്ചു.
സമൂഹനിർമിതി, സാഹിത്യം, വൈജ്ഞാനിക സാഹിത്യം, മാധ്യമം, കലാപ്രതിഭ, വിദ്യാഭ്യാസ-ശാസ്ത്രരംഗം, കായികം, സംരംഭകർ, യുവത എന്നീ മേഖലകളിലാണ് അവാർഡ് ഏർപ്പെടുത്തിയിട്ടുള്ളത്. സാഹിത്യ അവാർഡിനും വൈജ്ഞാനികസാഹിത്യ അവാർഡിനും എൻട്രികൾ നൽകുന്നവർ പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ മൂന്നു കോപ്പികൾ വീതം കെആർഎൽസിസി ഓഫീസിൽ എത്തിക്കണം.
ഒക്ടോബർ 20 വരെ എൻട്രികൾ സ്വീകരിക്കും. നാമനിർദേശപത്രികയും കൂടുതൽ വിവരങ്ങളും കെആർഎൽസിസിയുടെ വെബ്സൈറ്റിൽ (www.krlcc.org) നിന്നു ലഭിക്കും. കാഷ് അവാർഡും ഫലകവുമടങ്ങുന്ന അവാർഡുകൾ ഡിസംബർ എട്ടിനു കൊല്ലത്തു നടക്കുന്ന സമ്മേളനത്തിൽ സമ്മാനിക്കുമെന്നു സമുദായ വക്താവ് ഷാജി ജോർജ് അറിയിച്ചു