സ്നേഹത്തിന്റെ നവമാധ്യമ സംസ്കാരം വളർത്തണം: ഡോ. കളത്തിപ്പറന്പിൽ
Sunday, October 13, 2019 12:47 AM IST
കൊച്ചി: പരസ്പര സ്നേഹത്തിൽ അധിഷ്ഠിതമായ നവമാധ്യമ സംസ്കാരം വളർത്തിയെടുക്കാൻ മാധ്യമ സ്ഥാപനങ്ങളും മാധ്യമ പ്രവർത്തകരും തയാറാകണമെന്നു കേരള റീജണൽ ലാറ്റിൻ കാത്തലിക് ബിഷപ്സ് കൗണ്‍സിൽ (കെആർഎൽസിബിസി) മീഡിയാ കമ്മീഷൻ ചെയർമാൻ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറന്പിൽ. കേരള ലത്തീൻ കത്തോലിക്കാ മാധ്യമ സംഗമത്തിന്റെ സമാപന സമ്മേളനത്തിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
ആർച്ച്ബിഷപ് ഡോ. ഫ്രാൻസിസ് കല്ലറയ്ക്കൽ മാധ്യമ സംഗമം ഉദ്ഘാടനം ചെയ്തു. കെആർഎൽസിസി വൈസ് പ്രസിഡന്റ് ഷാജി ജോർജ് അധ്യക്ഷനായിരുന്നു. ജോർജ് പുളിക്കൻ, ജെക്കോബി, ജിൻസ് ടി. തോമസ്, ആനി യൂജിൻ എന്നിവർ ക്ലാസുകൾ നയിച്ചു.