കല്ലറ പൊളിക്കും മുന്‍പേ തെളിവുകള്‍ തയാർ
Monday, October 14, 2019 12:09 AM IST
കോഴിക്കോട്: കൂടത്തായി കൊലപാതകപരമ്പരയുമായി ബന്ധപ്പെട്ട സാക്ഷി മൊഴികളും സാഹചര്യതെളിവുകളും പരമാവധി ശേഖരിച്ച് ക്രൈം ബ്രാഞ്ച്. കല്ലറ പൊളിക്കുന്നതിന് മുമ്പുതന്നെ പോലീസിനു കൊലപാതകങ്ങള്‍ക്കു പിന്നിൽ ജോളിതന്നെയാണെന്നു കൃത്യമായ വിവരം ലഭിച്ചിരുന്നു.
എന്നാല്‍, ശാസ്ത്രീയ തെളിവുകള്‍ക്കു പുറമേ, പരമാവധി സാക്ഷിമൊഴികള്‍കൂടി ശേഖരിക്കുകയായിരുന്നു അന്വേഷണസംഘം. ജോളിയെ അറസ്റ്റ്ചെയ്തു കഴിഞ്ഞാൽ, കൂട്ടുപ്രതികള്‍ക്ക് അവശേഷിക്കുന്ന തെളിവുകൾ നശിപ്പിക്കാൻ വഴിയൊരുങ്ങും. ഇതുകൂടി മുന്നില്‍കണ്ടാണ് ജോളിയിലേക്ക് വിരല്‍ചൂണ്ടുന്ന സാഹചര്യതെളിവുകളും സാക്ഷി മൊഴികളും പോലീസ് രഹസ്യമാക്കിവയ്ക്കുകയും പരമാവധിശേഖരിക്കുകയും ചെയ്തത്.