ലൈഫ് പദ്ധതി: കരാർ റദ്ദാക്കണമെന്ന് മുഖ്യമന്ത്രിക്കു ചെന്നിത്തലയുടെ കത്ത്
Monday, October 14, 2019 1:22 AM IST
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ലൈഫ് പദ്ധതിയുടെ കണ്‍സൾട്ടൻസിക്കായി സ്വകാര്യ ഏജൻസിയ്ക്ക് 13.65 കോടി രൂപ അനുവദിച്ചതിനു പിന്നിൽ വൻ അഴിമതി നടന്നതിനാൽ കരാർ റദ്ദാക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയനു കത്തു നൽകി.
സർക്കാരിനെയും തദ്ദേശ വകുപ്പിന്റെ എൻജിനിയറിംഗ് വിഭാഗത്തെയും മറികടന്നാണ് സ്വകാര്യ ഏജൻസിക്കു വഴിവിട്ട സഹായം നൽകുന്നത്. 1.95% കണ്‍സൾട്ടൻസി ഫീസ് എന്ന നിരക്കിലാണ് 13.65 കോടിരൂപ ഏജൻസിക്കു നൽകുന്നതെന്നും അദ്ദേഹം ആരോപിച്ചു.