ആനക്കൊന്പ് കേസ്: മോഹൻലാൽ സത്യവാങ്മൂലം നൽകി
Tuesday, October 15, 2019 12:28 AM IST
കൊച്ചി: ആനക്കൊന്പുകൾ കൈവശം വച്ചെന്ന കേസിലെ കുറ്റപത്രം നിലനിൽക്കില്ലെന്നും തന്റെ പേരു ചീത്തയാക്കാൻ ഒന്നിനു പിറകേ ഒന്നായി കള്ളക്കേസുകൾ നൽകുന്നുണ്ടെന്നും വ്യക്തമാക്കി നടൻ മോഹൻലാൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി.
ആനക്കൊന്പുകൾ കൈവശം വയ്ക്കാൻ മോഹൻലാലിന് അനുമതി നൽകിയതിനെതിരേ ആലുവ ഉദ്യോഗമണ്ഡൽ സ്വദേശി എ.എ. പൗലോസ് നൽകിയ ഹർജിയിലാണു മറുപടി സത്യവാങ്മൂലം നൽകിയത്. ആനക്കൊന്പുകൾക്കു സർക്കാർ നൽകിയ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിനു വന്യജീവി സംരക്ഷണ നിയമപ്രകാരം മുൻകാല പ്രാബല്യമുണ്ടെന്നും സത്യവാങ്മൂലം പറയുന്നു.