മാതൃവേദി മരിയൻ ക്വിസ്: കോതമംഗലം രൂപത ഒന്നാമത്
Wednesday, October 16, 2019 12:28 AM IST
കൊച്ചി: സീറോ മലബാർ സഭയിലെ വിവിധ രൂപതകളെ ഉൾപ്പെടുത്തി സീറോ മലബാർ മാതൃവേദി കാക്കനാട് മൗണ്ട് സെന്റ് തോമസിൽ മരിയൻ ക്വിസ് സംഘടിപ്പിച്ചു.
പരിശുദ്ധ മറിയത്തെക്കുറിച്ചും, ബൈബിൾ, സഭാപഠനങ്ങൾ, സഭാചരിത്രം എന്നിവയെക്കുറിച്ചും അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ മത്സരത്തിൽ ഫാ. ജോബി മേനോത്ത് ക്വിസ് മാസ്റ്ററായി.
മാതൃവേദി കോതമംഗലം രൂപത ഒന്നാം സ്ഥാനമായ 11,111 രൂപയുടെ നന്പ്യാർപറന്പിൽ മെമ്മോറിയൽ കാഷ് അവാർഡ് കരസ്ഥമാക്കി. തലശേരി രൂപത രണ്ടാം സ്ഥാനം (7,777 രൂപയുടെ ലൂസിയമ്മ ആന്റണി പാറക്കടവിൽ മെമ്മോറിയൽ കാഷ് അവാർഡ്) നേടി. ഇരിങ്ങാലക്കുട രൂപതയ്ക്കാണു മൂന്നാം സ്ഥാനം (5,555 രൂപയുടെ തട്ടിൽ പോൾ ടി. ജോണ് മെമ്മോറിയൽ കാഷ് ആവാർഡ്).
വിജയികൾക്കുള്ള കാഷ് അവാർഡും ട്രോഫിയും മെഡലും സർട്ടിഫിക്കറ്റുകളും സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ ചാൻസലർ റവ. ഡോ. വിൻസന്റ് ചെറുവത്തൂർ വിതരണം ചെയ്തു. പങ്കെടുത്ത എല്ലാ ടീമുകൾക്കും പ്രോത്സാഹന സമ്മാനവും നൽകി.