ശിശുദിനസ്റ്റാമ്പ് ചിത്രരചനകൾ ക്ഷണിച്ചു
Wednesday, October 16, 2019 12:30 AM IST
തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതി നവംബർ 14ന് പുറത്തിറക്കുന്ന ശിശുദിന സ്റ്റാമ്പ് 2019 ലേക്ക് ചിത്രരചനകൾ ക്ഷണിച്ചു. ‘നവോത്ഥാനം നവകേരള നിർമിതിക്ക്’ എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന മത്സരത്തിൽ നാല് മുതൽ പ്ലസ് ടു വരെയുളള ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പങ്കെടുക്കാം.
ചിത്രങ്ങൾക്ക് ജലച്ചായം, പോസ്റ്റർ കളർ, ക്രയോൺസ്, ഓയിൽ പെയിന്റ് ഇവയിൽ ഏതെങ്കിലും ഒന്ന് ഉപയോഗിക്കാം. 15 x 12 സെമീ അനുപാതം വേണം. തെരഞ്ഞെടുക്കുന്ന ചിത്രത്തിന് പ്രശസ്തി ഫലകവും കാഷ് അവാർഡും പഠിക്കുന്ന വിദ്യാലയത്തിന് റോളിംഗ് ട്രോഫിയും ലഭിക്കും.
വിദ്യാർഥിയുടെ പേര്, ക്ലാസ്, വയസ്, സ്കൂളിന്റെയും, വീടിന്റെയും ഫോൺ നമ്പറോടു കൂടിയ മേൽവിലാസം എന്നിവ ചിത്രത്തിന്റെ പിറകുവശത്ത് എഴുതി പ്രിൻസിപ്പാൽ മുദ്ര പതിപ്പിച്ച് സാക്ഷ്യപ്പെടുത്തണം. 31നു മുൻപ് ജനറൽ സെക്രട്ടറി, കേരള സംസ്ഥാന ശിശുക്ഷേമ സമിതി തൈക്കാട്, തിരുവനന്തപുരം-14 എന്ന മേൽവിലാസത്തിൽ ലഭിക്കണം. കവറിനുപറത്ത് നവോത്ഥാനം നവകേരള നിർമിതിയ്ക്ക് എന്നെഴുതണം. ഫോൺ: 0471-2324932, 2324939. വെബ്സൈറ്റ്:www.childwelfare.kerala.gov.in