സ്കൂളുകൾക്ക് ഹെറിറ്റേജ് അവാർഡ്
Thursday, October 17, 2019 12:19 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കുളുകളിൽ പൈതൃക പഠന പദ്ധതിയുടെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തിയ ഹെറിറ്റേജ് ക്ലബുകളിൽ മികച്ച പ്രകടനം കാഴ്ചവച്ചവയ്ക്ക് അവാർഡ് നൽകും.
ക്ലാസുകൾ പ്രവർത്തിക്കുന്ന മൂന്ന് സ്കൂളുകൾക്ക് 25,000, 15,000, 10,000 രൂപ ക്രമത്തിൽ ഹെറിറ്റേജ് അവാർഡ് നൽകും. അപേക്ഷകരിൽ നിന്നു ലഭിക്കുന്ന പ്രവർത്തന ഫോട്ടോകൾ ഉൾപ്പെടുത്തിയ ഏറ്റവും മികച്ച റിപ്പോർട്ടുകൾക്കായിരിക്കും അവാർഡ്. അപേക്ഷകൾ നവംബർ 30ന് മുമ്പ് ഡയറക്ടർ, ആർക്കൈവ്സ് വകുപ്പ്, നളന്ദ, കവടിയാർ പി.ഒ, പിൻ695003 എന്ന വിലാസത്തിലോ [email protected] ലോ അയക്കണം. ഫോൺ: 04712311547, 9495871627.