ബധിര, മൂക യുവാക്കൾക്കു വിവാഹ ഒരുക്ക കോഴ്സ്
Thursday, October 17, 2019 12:28 AM IST
കൊച്ചി: ബധിര, മൂക യുവാക്കൾക്കായി വിവാഹ ഒരുക്ക കോഴ്സ് 26, 27 തിയതികളിൽ പാലാരിവട്ടം പിഒസിയിൽ നടക്കും. കെസിബിസി ഫാമിലി കമ്മീഷൻ നേതൃത്വം നൽകുന്ന കോഴ്സിൽ കത്തോലിക്കർക്കും അകത്തോലിക്കർക്കും പങ്കെടുക്കാം.
വിവാഹം സ്നേഹിക്കാനുള്ള വിളി, ലൈംഗികത സ്നേഹത്തിന്റെ പ്രകാശനം, വിവാഹജീവിതത്തിൽ ലൈംഗികതയുടെ പ്രസക്തി, ലൈംഗിക ധാർമികത, ഫലദായക ദാന്പത്യം, കുടുംബസംവിധാന മാർഗങ്ങൾ, കുടുംബവും സാന്പത്തിക ഭദ്രതയും, പ്രജനന ആരോഗ്യം, വിവാഹവും വിശുദ്ധിയും, വിവാഹവും മറ്റു കുടുംബബന്ധങ്ങളും, സ്ത്രീ -പുരുഷ വ്യത്യാസം വിവാഹപൂർണതക്ക്, കുടുംബത്തിന്റെ ആധ്യാത്മികതയും പ്രാർഥനാജീവിതവും തുടങ്ങിയ വിഷയങ്ങളിൽ പ്രഗല്ഭരുടെ ക്ലാസുകളുണ്ടാകും.
ബധിര, മൂക യുവാക്കൾക്കുള്ള ഫാമിലി കൗണ്‍സലിംഗ് സെന്ററിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. പിഒസി ആസ്ഥാനമായ സെന്ററിൽ സൈൻ ഭാഷയിൽ പ്രഗല്ഭരുടെ സേവനം ലഭിക്കുമെന്നു കെസിബിസി ഫാമിലി കമ്മീഷൻ സെക്രട്ടറി ഫാ. പോൾ മാടശേരി അറിയിച്ചു. കെസിബിസി മാട്രിമണി ഫോർ ദ ഡഫ് എന്ന മാട്രിമോണിയൽ സർവീസും ഉണ്ട്. ഫോണ്‍: 9995028229, 9497605833, 9495812190.