ശാസ്ത്രോത്സവം ഓണ്‍ലൈനാക്കി കൈറ്റ്
Thursday, October 17, 2019 12:28 AM IST
തിരുവനന്തപുരം: ഈ വര്‍ഷം മുതല്‍ പുതുക്കിയ മാന്വല്‍ അനുസരിച്ച് നടത്തുന്ന സ്കൂള്‍ ശാസ്ത്രോത്സവ നടത്തിപ്പിന് സബ് ജില്ലാതലം മുതല്‍ പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനം കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) ഏര്‍പ്പെടുത്തി. ശാസ്ത്രോത്സവത്തിന്റെ ഭാഗമായുള്ള അഞ്ച് മേളകളുടെയും (ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തി പരിചയ, ഐടി മേളകള്‍) പ്രീഫെയര്, ഫെയര്‍, പോസ്റ്റ് ഫെയര്‍ എന്നിങ്ങനെയുള്ള പ്രധാന മൊഡ്യൂളുകള്‍ സംയോജിപ്പിച്ചാണ് ’സ്കൂള്‍ ശാസ്ത്രോത്സവം’ (www.sch oolsasthrolsa vam.in) പോര്‍ട്ടല്‍ തയാറാക്കിയിരിക്കുന്നത്.