സെന്റ് ബർക്കുമാൻസ് അവാർഡിന് അപേക്ഷ ക്ഷണിച്ചു
Friday, October 18, 2019 11:26 PM IST
കോട്ടയം: മികച്ച അധ്യാപകനുള്ള സെന്റ് ബർക്ക്മാൻസ് അവാർഡിന് സർക്കാർ, എയ്ഡഡ് കോളജുകളിലെ അധ്യാപകരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. 25,001 രൂപയും പ്രശസ്തി പത്രവും ഫലകവും ഉൾപ്പെടുന്ന പുരസ്കാരം ചങ്ങനാശേരി സെന്റ് ബർക്കുമാൻസ് കോളജ് കുവൈറ്റ് പൂർവ വിദ്യാർഥി സംഘടന ഏർപ്പെടുത്തിയതാണ്.
അധ്യാപന മികവ്, അക്കാദമിക് നേട്ടങ്ങൾ തുടങ്ങിയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാവും പുരസ്കാരം. അപേക്ഷാ ഫോറം www.sbcollege .ac.in എന്ന കോളജ് വെബ്സൈറ്റിൽനിന്ന് ഡൗണ്‍ ലോഡ് ചെയ്യാം. നോമിനേഷനും അപേക്ഷകളും നവംബർ 30ന് മുൻപ് സെക്രട്ടറി, ബർക്കുമാൻസ് അവാർഡ് കമ്മിറ്റി, സെന്റ് ബർക്കുമാൻസ് കോളജ്, ചങ്ങനാശേരി- 686101 എന്ന വിലാസത്തിൽ അയയ്ക്കണം. ഫോണ്‍: 9447806302.