കർഷകസമര പ്രഖ്യാപനം
Friday, October 18, 2019 11:32 PM IST
കൊച്ചി: കർഷകരെയും വ്യാപാരികളെയും പ്രതിസന്ധിയിലേക്കു തള്ളിവിടുന്ന സമഗ്ര സാന്പത്തിക പങ്കാളിത്ത (ആർസിഇപി) കരാറിനെതിരേ നവംബർ ഒന്നിനു സുൽത്താൻബത്തേരിയിൽ സമരപ്രഖ്യാപന കണ്വൻഷൻ നടത്തുമെന്നു കാർഷിക പുരോഗമന സമിതി ഭാരവാഹികളായ ടി.പി. ജോസഫ്, ബേബി പി. കുര്യൻ, അനന്തപുരി ഉണ്ണികൃഷ്ണൻ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു. രാഷ്ട്രീയ കിസാൻ മഹാസംഘ് അഖിലേന്ത്യ കണ്‍വീനർ ശിവകുമാർ കാക്കാജി കണ്വൻഷൻ ഉദ്ഘാടനം ചെയ്യും. രണ്ടാംഘട്ടത്തിൽ തൊടുപുഴയിൽ സമരം സംഘടിപ്പിക്കും.