പ്രഫ. സാബു തോമസ് വിദേശത്തേക്കു പോയി
Sunday, October 20, 2019 12:13 AM IST
കോട്ടയം: എംജി സർവകലാശാല വൈസ് ചാൻസലർ പ്രഫ.സാബു തോമസ് വിദേശത്തേക്കുപോയി. ശാസ്ത്ര സാങ്കേതിക ഗവേഷണ മേഖലയിലെ മികവിന് ആദരമായി പ്രമുഖ പോളിമർ - നാനോ സയൻസ് ശാസ്ത്രജ്ഞനുമായ സാബു തോമസിന് മാൻഡ്രിഡിൽ യൂറോപ്യൻ അക്കാദമി ഓഫ് സയൻസസ് നൽകിയ അംഗത്വം സ്വീകരിക്കാനാണ് സ്പെയിനിലേക്കു പോയത്.
നൊബേൽ, ഫീൽഡ്സ് മെഡൽ, വൂൾഫ് പ്രൈസ്, ആബൽ പ്രൈസ് ജേതാക്കളും ലോകത്തെ പ്രമുഖ ശാസ്ത്രജ്ഞരും അംഗമായ സ്വതന്ത്ര രാജ്യാന്തര സമിതിയാണിത്. കെമിസ്ട്രി ഡിവിഷനിൽ പ്രഫ.സാബു തോമസിനു മാത്രമാണ് അംഗത്വം ലഭിച്ചിട്ടുള്ളത്. തുടർന്ന് ഇന്ത്യ-റഷ്യ അക്കാദമിക പദ്ധതിയുടെ ഇവാല്യുവേഷനായി റഷ്യയിലേക്കു പോകും. മോസ്കോയിലാണു പരിപാടി. നവംബർ അഞ്ചു വരെയാണ് പര്യടനം. ഇതിനു ഗവർണർ അനുമതി നൽകിയിട്ടുണ്ട്.