കുട്ടിക്കാനം കോളജിൽ എംബിഎ കോഴ്സിന് എൻബിഎ അംഗീകാരം
Monday, October 21, 2019 10:25 PM IST
കുട്ടിക്കാനം: കുട്ടിക്കാനം മരിയൻ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ എബിഎ കോഴ്സിന് എൻബിഎ അംഗീകാരം. ഉന്നത വിദ്യാഭ്യാസ രംഗത്തെ ഗുണനിലവാരം പരിശോധിച്ച് എൻജിനിയറിംഗ്, മാനേജ്മെന്റ് കോഴ്സുകൾക്ക് അക്രഡിറ്റേഷൻ നൽകുന്ന കേന്ദ്രസർക്കാർ സ്ഥാപനമാണ് നാഷണൽ ബോർഡ്ഓഫ് അക്രഡിറ്റേഷൻ. ഇതുവഴി അന്തർദേശീയ നിലവാരത്തിലുള്ള അക്രഡിറ്റഡ് സ്ഥാപനമായി മരിയൻ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് മാറി.