ആത്മയുടെ നാടക മത്സരം
Monday, October 21, 2019 10:25 PM IST
കോട്ടയം: എൻ.എൻ. പിള്ളയുടെ ഒരു വർഷം നീണ്ട ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ആത്മയുടെ നേതൃത്വത്തിൽ നാട്യം 2019 ന്റെ ഭാഗമായി ഏകാങ്ക നാടക രചനയ്ക്കും നാടക അവതരണ മത്സരത്തിനും അപേക്ഷ ക്ഷണിച്ചു.
സ്വതന്ത്ര പ്രമേയങ്ങളെ ആധാരമാക്കിയുള്ള ഏകാങ്ക നാടക രചന അയയ്ക്കണം.
ഏകാങ്ക നാടക അവതരണത്തിന് എൻ.എൻ. പിള്ളയുടെ രചനകളെയാണ് അവലംബിക്കേണ്ടത്. മികച്ച അവതരണത്തിന് യഥാക്രമം 25,000, 20,000, 15,000 രൂപയുടെ എൻ.എൻ. പിള്ള ജന്മശതാബ്ദി കാഷ് അവാർഡും ഫലകവും സാക്ഷ്യപത്രവും നൽകും. വിലാസം: സെക്രട്ടറി, ആത്മ, ആർട്ടിസ്റ്റ് കേശവൻ സ്മാരക കലാമന്ദിരം, കോട്ടയം വെസ്റ്റ് പി.ഒ., കോട്ടയം - 686003. അവസാന തീയതി: നവംബർ 31.
കൂടുതൽ വിവരങ്ങൾക്ക് വിനു സി. ശേഖർ- 9496223511). നാട്യം 2019 ന്റെ ഭാഗമായി പ്രഫഷണൽ നാടക മേള, നാടക കളരി, സെമിനാർ, എൻ.എൻ. പിള്ളയോടു ചേർന്നു പ്രവർത്തിച്ചവരുടെ സൗഹൃദ കൂട്ടായ്മ ഒളശയിലെ സ്മൃതിമണ്ഡപത്തിൽനിന്നു കാസർഗോഡ് എൻ.എൻ. പിള്ള സ്മാരകത്തിലേക്കുള്ള ദീപശിഖ പ്രയാണം തുടങ്ങിയ പരിപാടികളാണ് നവംബർ, ഡിസംബർ മാസങ്ങളിൽ അരങ്ങേറുകയെന്ന് ആത്മ പ്രസിഡന്റ് ആർട്ടിസ്റ്റ് സുജാതനും സെക്രട്ടറി ബിനോയി വേളൂരും അറിയിച്ചു.