അഞ്ചു മണ്ഡലങ്ങളിലും എൽഡിഎഫ് വിജയിക്കും: മന്ത്രി എം.എം. മണി
Monday, October 21, 2019 10:46 PM IST
കാലടി: ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങളിലും എൽഡിഎഫ് വിജയിക്കുമെന്നു മന്ത്രി എം.എം. മണി. കാലടിയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു മന്ത്രി. എറണാകുളത്തെ പോളിംഗ് ശതമാനം കുറഞ്ഞത് എൽഡിഎഫിന്റെ വിജയത്തിനു തടസമാകില്ല.
എൽഡിഎഫിന്റെ വോട്ടുകൾ കൃത്യമായി ചെയ്തിട്ടുണ്ടാകും. സിറ്റിംഗ് മണ്ഡലമായ അരൂരിൽ വൻഭൂരിപക്ഷത്തോടെ വിജയിക്കും. കോന്നിയിലും വട്ടിയൂർക്കാവിലും മഞ്ചേശ്വരത്തും അട്ടിമറി വിജയം നേടും. പാലായിലെ വിജയം എൽഡിഎഫിന്റെ ശക്തി വർധിപ്പിച്ചെന്നും മന്ത്രി പറഞ്ഞു.