മഞ്ചേശ്വരത്തു നടന്നതു കള്ളവോട്ടു തന്നെ: മീണ
Tuesday, October 22, 2019 11:56 PM IST
തിരുവനന്തപുരം: മഞ്ചേശ്വരത്തു കള്ളവോട്ടിനുള്ള ശ്രമം നടന്നുവെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ. നബീസ എന്ന സ്ത്രീയാണു കള്ളവോട്ടിനു ശ്രമിച്ചത്. ഇവരും അവരുടെ ഭർത്താവും മുസ്ലിം ലീഗിന്റെ പ്രവർത്തകരാണ്. ഇവർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ടെന്നും ടീക്കാറാം മീണ പറഞ്ഞു.
എൻഎസ്എസ് അയച്ച വക്കീൽ നോട്ടീസ് തനിക്കു ലഭിച്ചുവെന്നു മീണ പറഞ്ഞു. വോട്ടെണ്ണൽ പ്രക്രിയയുമായി ബന്ധപ്പെട്ടു തിരക്കായതിനാൽ നോട്ടീസ് വിശദമായി വായിച്ചില്ല. എന്നാൽ തെരഞ്ഞെടുപ്പു സമയത്ത് എൻഎസ്എസുമായി ബന്ധപ്പെട്ടു താൻ നടത്തിയ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നു. എല്ലാ സംഘടനകളോടും സമുദായങ്ങളോടും തനിക്കു ബഹുമാനം മാത്രമേയുള്ളു. തെരഞ്ഞെടുപ്പ് ഓഫീസർ എന്ന നിലയിൽ പറയേണ്ട കാര്യങ്ങൾ മാത്രമേ പറഞ്ഞിട്ടുള്ളുവെന്നും മീണ പത്രസമ്മേളനത്തിൽ പറഞ്ഞു.