മാപ്പത്തോൺ കേരളയ്ക്കു തുടക്കം
Wednesday, October 23, 2019 11:10 PM IST
തിരുവനന്തപുരം: ദുരന്തങ്ങളെ നേരിടാൻ പൊതുജനപങ്കാളിത്തത്തോടെ പ്രാദേശിക ഭൂപടം തയാറാക്കുന്ന മാപ്പത്തോൺ കേരള പദ്ധതിക്കു മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കം കുറിച്ചു. പാപ്പനംകോട് എൻജിനിയറിംഗ് കോളജിൽ നടന്ന സ്കിൽ ഡെലിവറി പ്ലാറ്റ്ഫോം കേരളയുടെ ഔദ്യോഗിക ഉദ്ഘാടനത്തിനൊപ്പമാണ് വീഡിയോ കോൺഫറൻസ് മുഖേന മുഖ്യമന്ത്രി പദ്ധതിക്കു തുടക്കം കുറിച്ചത്.
വിശദമായ ഭൂപടങ്ങളുടെ ആവശ്യകത കഴിഞ്ഞ രണ്ടു തവണത്തെയും പ്രളയകാലത്തു ബോധ്യപ്പെട്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.