സന്തോഷ് മരിയസദനം ഏഷ്യന്‍ പ്രതിനിധി
Wednesday, October 23, 2019 11:36 PM IST
പാലാ: റൊമാനിയയിലെ ബുക്കാറെസ്റ്റില്‍ ഈ മാസം 25 മുതല്‍ 28 വരെ നടക്കുന്ന 23-ാമത് ലോക സോഷ്യല്‍ സൈക്യാട്രി കോണ്‍ഗ്രസില്‍ സന്തോഷ് മരിയസദനം പ്രത്യേക പ്രതിനിധിയായി പങ്കെടുക്കും. 26നു മാനസികാരോഗ്യ പുനരധിവാസരംഗത്തു സന്നദ്ധസ്ഥാപനങ്ങളുടെ പങ്ക് എന്ന വിഷയത്തില്‍ സന്തോഷ് പ്രബന്ധം അവതരിപ്പിക്കും. കുടുംബാംഗങ്ങളെയും ശുശ്രൂഷകരെയും പ്രതിനിധീകരിച്ച് ഏഷ്യയില്‍നിന്നുള്ള ഏക പ്രതിനിധിയാണ് സന്തോഷ് എന്നു ലോക സോഷ്യല്‍ സൈക്യാട്രി അസോസിയേഷന് പ്രസിഡന്റ് ഡോ. റോയി കള്ളിവയലില്‍ അറിയിച്ചു.