രാമൻ മേട്ടൂരിന്റെ ജന്മശതാബ്ദി കോട്ടയത്ത്
Wednesday, October 23, 2019 11:37 PM IST
കോട്ടയം: അഖില തിരുവിതാംകൂർ മല അരയ മഹാസഭ സ്ഥാപകാചര്യൻ രാമൻ മേട്ടൂരിന്റെ ജന്മശതാബ്ദി ആഘോഷം 28നു കോട്ടയം തിരുനക്കര മൈതാനത്തു നടത്തും. 26നു പൂമാലയിൽ നടക്കുന്ന പ്രതിനിധി സമ്മേളനം മന്ത്രി എം.എം. മണി ഉദ്ഘാടനംചെയ്യും. 28ന് ദീപശിഖപ്രയാണവും ഘോഷയാത്രയും സാം സ്കാരിക സമ്മേളനവും നടക്കും. തിരുനക്കര മൈതാനത്തു സാംസ്കാരിക സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
വിദ്യാഭ്യാസ അവാർഡ് ദാനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ നിർവഹിക്കും. ആന്റോ ആന്റണി എംപി, കോട്ടയം നഗരസഭാധ്യക്ഷ ഡോ. പി.ആർ. സോന തുടങ്ങിയവർ സംബന്ധിക്കും. കോട്ടയം കളക്ടറേറ്റിനു സമീപത്തുനിന്നു ഘോഷയാത്ര ആരംഭിക്കും. പത്രസമ്മേളനത്തിൽ സംസ്ഥാനപ്രസിഡന്റ് സി.പി. കൃഷ്ണൻ, ജനറൽ സെക്രട്ടറി മോഹൻദാസ് പഴുമല, പി.ബി. ശ്രീനിവാസൻ, നിഖിൽദാസ്, പി.ഡി. ചന്ദ്രകുമാർ എന്നിവർ പങ്കെടുത്തു.