ബ്രദർ ഫോർത്തുനാത്തൂസിന്റെ ശ്രാദ്ധം നാളെ തുടങ്ങും
Tuesday, November 12, 2019 12:15 AM IST
കട്ടപ്പന: ദൈവദാസൻ ബ്രദർ ഫോർത്തുനാത്തുസിന്റെ ശ്രാദ്ധം നാളെ തുടങ്ങും. 21ന് സമാപിക്കും. നാളെ വൈകുന്നേരം അഞ്ചിന് കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ. ജസ്റ്റിൻ പഴേപറന്പിലിന്റെ മുഖ്യകാർമികത്വത്തിൽ സെന്റ് ജോണ്‍സ് ആശുപത്രി ചാപ്പലിൽ വിശുദ്ധ കുർബാന അർപ്പിക്കും. തുടർന്ന് കബറിടത്തിൽ പ്രത്യേക പ്രാർഥനകളും നടക്കും.
14ന് വൈകുന്നേരം അഞ്ചിന് സെന്റ് ജോണ്‍സ് ആശുപത്രി ചാപ്പലിൽ കട്ടപ്പന ഫൊറോന വികാരി ഫാ. ജേക്കബ് ചാത്തനാട്ടും, 15ന് അസീസി സ്റ്റേഹാശ്രമം ഡയറക്ടർ ഫാ. ഫ്രാൻസീസ് ഡോമിനിക്കും 16ന് സിഎംഐ കോട്ടയം പ്രൊവിൻഷ്യാൾ ഫാ. സെബാസ്റ്റ്യൻ ഇലഞ്ഞിക്കലും 17-ന് ആലുവാ പൊന്തിഫിക്കൽ സെമിനാരി പ്രൊഫസർ ഫാ. മൈക്കിൾ വട്ടപ്പലവും 18ന് വെള്ളയാംകുടി സെന്റ് ജോർജ് ഫൊറോന വികാരി ഫാ. ജയിംസ് മംഗലേശരിയും, 19ന് ഫാ. റോബിൻ പൂതക്കുഴിയും 20ന് ഫാ. മാത്യു ചെറുതാനിക്കലും ആഘോഷമായ വിശുദ്ധ കുർബാനയർപ്പിക്കും. തുടർന്ന് കബറിടത്തിൽ പ്രത്യേക പ്രാർഥനയും നേർച്ച വിതരണവും ഉണ്ടായിരിക്കും.
അനുസ്മരണ ദിനമായ 21ന് ഉച്ചകഴിഞ്ഞ് മൂന്നിന് കട്ടപ്പന സെന്റ് ജോർജ് ഫൊറോന ദേവാലയത്തിൽ സീറോ മലബാർ സഭ കുരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ ആഘോഷമായ വിശുദ്ധ കുർബാനയർപ്പിക്കും.
തുടർന്ന് കബറിടത്തിലേക്ക് ആഘോഷമായ ജപമാല റാലിയും പ്രത്യേക പ്രാർഥനകളും തുടർന്നു ശ്രാദ്ധസദ്യയും ഉണ്ടായിരിക്കുമെന്നു കട്ടപ്പന സെന്റ് ജോർജ് ഫൊറോന വികാരി ഫാ. ജേക്കബ് ചാത്തനാട്ട്, ബ്രദേഴ്സ് ഓഫ് സെന്റ് ജോണ്‍ ഓഫ് ഗോഡ് സുപ്പീരിയർ ബ്രദർ ജോണി പുല്ലാനിതുണ്ടത്തിൽ, ബ്രദർ ഷിജു നന്ദികാട്ട്, സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോണ്‍ ഓഫ് ഗോഡ് സുപ്പീരിയർ ജനറൽ സിസ്റ്റർ മേഴ്സി തോമസ്, സിസ്റ്റർ ലില്ലി ട്രീസ, ജോജോ നെടുംപുറത്ത്, ജോണി കരിപ്പാമറ്റം, തോമസ് ജോസ് തുടങ്ങിയവർ പത്രസമ്മേളനത്തിൽ അറിയിച്ചു.