സംസ്ഥാന കഥകളി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
Tuesday, November 12, 2019 11:08 PM IST
തിരുവനന്തപുരം: 2018ലെ സംസ്ഥാന കഥകളി പുരസ്കാരത്തിന് കലാമണ്ഡലം കുട്ടൻ, മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരി എന്നിവരെ തെരഞ്ഞെടുത്തു. ഒരു ലക്ഷം രൂപയുടെ പുരസ്കാര തുക ഇരുവർക്കുമായി വീതിക്കും. ഇതിനു പുറമെ ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് കഥകളി പുരസ്കാരം. പല്ലാവൂർ അപ്പു മാരാർ പുരസ്കാരം പല്ലാവൂർ രാഘവ പിഷാരടിക്കു നൽകും. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. കേരളീയ നൃത്ത നാട്യ പുരസ്കാരം കലാ വിജയന് നൽകും. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.