കുട്ടിക്കാനത്ത് ചലച്ചിത്രോത്സവം - ചാപ്പ 2019
Tuesday, November 12, 2019 11:08 PM IST
കുട്ടിക്കാനം: കുട്ടിക്കാനം മരിയൻ കോളജ് (ഓട്ടോണമസ്) കമ്യൂണിക്കേഷൻ ആൻഡ് മീഡിയ സ്റ്റഡീസ് വിഭാഗം 28, 29, 30 തീയതികളിൽ മൂന്നാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം ’ചാപ്പ 2019’ നടത്തും. ജാതി, വർണം എന്നീ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് ഈവർഷത്തെ മേളയിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ.
മൂന്നു സ്ക്രീനുകളിലായി പതിനാറോളം സിനിമകളും കലാപരിപാടികളും ചർച്ചകളും ഉൾപ്പെടുന്നതാണ് മൂന്നു ദിവസത്തെ മേള. അലി, സോറി ടു ബോധർ യു, ദി സിങ്ക്, 42, ദി ഹെൽപ്, സൽമ, ഘാപ് തുടങ്ങിയ ചിത്രങ്ങൾ പ്രധാന ആകർഷണമായിരിക്കുമെന്ന് ഫിലിം ഫെസ്റ്റിവൽ ഡയറക്ടർ ഫാ. സോബി കന്നാലിൽ അറിയിച്ചു. ഷോർട്ട് ഫിലിം, ഡോക്കുമെന്ററി, മത്സരങ്ങളും സംഘടിപ്പിക്കുന്നണ്ട്. ഫോൺ : 7356404942, 9544296100.