റഫറി കയറി ഗോളടിക്കുന്നുവെന്നു പ്രതിപക്ഷം
Wednesday, November 13, 2019 12:00 AM IST
തിരുവനന്തപുരം: സ്പീക്കർക്കെതിരേ നിയമസഭയിലും പുറത്തും ആഞ്ഞടിച്ച പ്രതിപക്ഷം സ്പീക്കറുടെ നിഷ്പക്ഷതയേയും ചോദ്യം ചെയ്തു.
നിയമസഭയിൽ റഫറിതന്നെ സർക്കാരിന്റെ ഗോൾപോസ്റ്റിൽകയറി ഗോളടിക്കുകയാണെന്നു പ്രതിപക്ഷം ആരോപിച്ചു. സ്പീക്കർ മനഃപൂർവം തങ്ങളുടെ അവകാശം നിഷേധിക്കുകയാണെന്നും അദ്ദേഹത്തിന്റെ നടപടിക്കെതിരേ നിയമപരമായി മുന്നോട്ടുപോകുമെന്നും അവർ പറഞ്ഞു. സഭയുടെ മുൻകാലറൂളിംഗ് സഹിതം കത്തു നൽകും. സഭ നല്ലരീതിയിൽ മുന്നോട്ടുപോകണമെങ്കിൽ പ്രതിപക്ഷ അവകാശം അംഗീകരിക്കണമെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.