പ്രവാസി വായ്പ സംരംഭകത്വ പരിശീലനവും യോഗ്യത നിർണയവും
Wednesday, November 13, 2019 11:18 PM IST
തിരുവനന്തപുരം: പ്രവാസി പുനരധിവാസ പദ്ധതിയിൽ നോർക്ക റൂട്ട്സിന്റെ നേതൃത്വത്തിൽ ബാങ്ക് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ സംരംഭങ്ങൾ തുടങ്ങുന്നതിന് മൂലധന/പലിശ സബ്സിഡിയുള്ള വായ്പ ലഭ്യമാക്കുന്നു.
ഇതിനായുള്ള അർഹത നിർണയക്യാമ്പ് 23 രാവിലെ 10 ന് നോർത്ത് പറവൂരിലെ വ്യാപാരഭവനിൽ നടക്കും. www.norkar oots.org യിൽ മുൻകൂർ പേര് രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 04712329738, 180042539 39 (ഇന്ത്യയിൽ നിന്നും), 00918 802012345 (വിദേശത്തുനിന്ന് മിസ്ഡ്കാൾ സേവനം) 04712770 500.