പ്രളയം: കേന്ദ്രം അടിയന്തര സഹായം അനുവദിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി
Wednesday, November 13, 2019 11:39 PM IST
തിരുവനന്തപുരം: ഈ വർഷം കേരളത്തിലുണ്ടായ പ്രളയത്തിന്റെ നാശനഷ്ടങ്ങൾ പരിഹരിക്കുന്നതിന് കേന്ദ്രം അടിയന്തര സഹായം അനുവദിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി സഭയെ അറിയിച്ചു. ദേശീയ ദുരന്തപ്രതികരണ നിധിയുടെ നിലവിലെ മാനദണ്ഡ പ്രകാരം 2101.881 കോടിയുടെ നഷ്ടമാണ് വിവിധ മേഖലകളിലായി കണക്കാക്കപ്പെട്ടിരിക്കുന്നത്.
2018 ലെ പ്രളയത്തെ തുടർന്ന് 5616.7 കോടി രൂപയാണ് ആവശ്യപ്പെട്ടതെങ്കിലും 2904.85 കോടി രൂപയാണ് ലഭിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാർ ആയിരം ദിനങ്ങൾ പൂർത്തിയാക്കിയതിന്റെ ആഘോഷ പരിപാടികൾക്കായി 10.27 കോടി രൂപ ചെലവിട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. ജില്ലകളിൽ എക്സിബിഷനുകളും കലാപരിപാടികളും മറ്റും സംഘടിപ്പിക്കാനും പരസ്യ ബോർഡുകൾ വയ്ക്കാനും 10,36,85,724 രൂപയാണ് ചെലവിട്ടത്.