പന്പ-അച്ചൻകോവിൽ-വൈപ്പാർ ലിങ്ക് പദ്ധതി നടപ്പാക്കാനുള്ള ശ്രമങ്ങൾ തടയും
Wednesday, November 13, 2019 11:43 PM IST
തിരുവനന്തപുരം: പന്പ-അച്ചൻകോവിൽ-വൈപ്പാർ ലിങ്ക് പദ്ധതി നടപ്പാക്കാനുള്ള ശ്രമങ്ങൾ തടയാൻ സാധ്യമായ എല്ലാ മുൻകരുതലുകളും സംസ്ഥാനം സ്വീകരിച്ചുവരുന്നതായി മന്ത്രി കെ.കൃഷണൻകുട്ടി നിയമസഭയെ അറിയിച്ചു.
അന്തർസംസ്ഥാന നദീജല കരാറുകൾ സംബന്ധിച്ച് ചർച്ച ചെയ്യാൻ സെപ്റ്റംബറിൽ തിരുവനന്തപുരത്ത് ചേർന്ന കേരള- തമിഴ്നാട് മുഖ്യമന്ത്രിമാരുടെ യോഗത്തിൽ തമിഴ്നാട് മുന്നോട്ടുവെച്ച പന്പ-അച്ചൻകോവിൽ-വൈപ്പാർ പദ്ധതി അംഗീകരിക്കാൻ കഴിയില്ലെന്നും കേരളം അറിയിച്ചിട്ടുണ്ട്.