കൂടത്തായി: മൂന്നാം പ്രതി ജാമ്യ ഹർജി നൽകി
Thursday, November 14, 2019 12:29 AM IST
കൊച്ചി: കൂടത്തായി കൊലക്കേസിലെ മൂന്നാം പ്രതി പ്രജികുമാർ ഹൈക്കോടതിയിൽ ജാമ്യ ഹർജി നൽകി. കേസിലെ ഒന്നാം പ്രതി ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസിനെ വധിക്കാൻ സയനൈഡ് നൽകിയ കുറ്റത്തിനാണു പ്രജികുമാറിനെ കഴിഞ്ഞ ഒക്ടോബർ അഞ്ചിന് പോലീസ് അറസ്റ്റ് ചെയ്തത്. 2011 സെപ്റ്റംബർ 30നാണ് റോയ് തോമസ് കൊല്ലപ്പെട്ടത്. ഹർജി ഇന്നു പരിഗണിച്ചേക്കും.