തി​യ​റ്റ​റു​ക​ൾ അ​ട​ച്ചി​ട്ടു പ്ര​തി​ഷേ​ധി​ച്ചു
തി​യ​റ്റ​റു​ക​ൾ അ​ട​ച്ചി​ട്ടു പ്ര​തി​ഷേ​ധി​ച്ചു
Friday, November 15, 2019 12:56 AM IST
കൊ​​​ച്ചി: ജി​​​എ​​​സ്ടി​​​ക്കും ക്ഷേ​​​മ​​​നി​​​ധി​​​ക്കും പു​​​റ​​​മേ വി​​​നോ​​​ദനി​​​കു​​​തി​​​കൂ​​​ടി ഏ​​​ർ​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള കേ​​​ര​​​ള സ​​​ർ​​​ക്കാ​​​രി​​​ന്‍റെ തീ​​​രു​​​മാ​​​ന​​​ത്തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് കേ​​​ര​​​ള സി​​​നി എ​​​ക്സി​​​ബി​​​റ്റേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ തി​​​യ​​​റ്റ​​​റു​​​ക​​​ൾ അ​​​ട​​​ച്ചി​​​ട്ട് പ്ര​​​തി​​​ഷേ​​​ധി​​​ച്ചു.

സം​​​സ്ഥാ​​​ന​​​ത്തെ 450ഓ​​​ളം തി​​​യ​​​റ്റ​​​റു​​​ക​​​ൾ ഇ​​​ന്ന​​​ലെ പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​ല്ല. വി​​​നോ​​​ദനി​​​കു​​​തി പൂ​​​ർ​​​ണ​​​മാ​​​യും പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ ആ​​​വ​​​ശ്യം.

അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ നി​​​ര​​​ന്ത​​​ര​​​മാ​​​യ ആ​​​വ​​​ശ്യ​​​പ്ര​​​കാ​​​രം കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ജി​​​എ​​​സ്ടി 12 ശ​​​ത​​​മാ​​​ന​​​മാ​​​ക്കി കു​​​റ​​​ച്ചി​​​രു​​​ന്നു. ഇ​​​തു​​​പ്ര​​​കാ​​​രം തി​​യ​​​റ്റ​​​റു​​​ക​​​ൾ നി​​​ര​​​ക്ക് കു​​​റ​​​ച്ച​​​തി​​​ന്‍റെ പി​​​ന്നാ​​​ലെ​​​യാ​​​ണ് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ 10 ശ​​​ത​​​മാ​​​നം വി​​​നോ​​​ദ നി​​​കു​​​തി ഏ​​​ർ​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള നീ​​​ക്കം ആ​​​രം​​​ഭി​​​ച്ച​​​ത്.


ഇ​​​തി​​​നെ​​​തി​​രേ ശ​​​ക്ത​​​മാ​​​യി പ്ര​​​തി​​​ഷേ​​​ധി​​​ക്കു​​​മെ​​​ന്നും തീ​​​രു​​​മാ​​​ന​​​ത്തി​​​ൽ മ​​​റ്റുമു​​​ണ്ടാ​​​യി​​​ല്ലെ​​​ങ്കി​​​ൽ അ​​​നി​​​ശ്ചി​​​ത​​​കാ​​​ല​​​ത്തേ​​​ക്ക് തി​​യ​​​റ്റ​​​റു​​​ക​​​ൾ അ​​​ട​​​ച്ചി​​​ട്ട് സ​​​മ​​​രം ന​​​ട​​​ത്തു​​​മെ​​​ന്നും അ​​​സോ​​​സി​​​യേ​​​ഷ​​​ൻ പ്ര​​​സി​​​ഡ​​ന്‍റ് ഷാ​​​ജി വി​​​ശ്വ​​​നാ​​​ഥ് അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.