കെ​സി​വൈ​എ​ൽ സു​വ​ർ​ണ​ ജൂ​ബി​ലി സമാപനം നാളെ
Friday, November 15, 2019 11:40 PM IST
കൈ​​പ്പു​​ഴ: കെ​​സി​​വൈ​​എ​​ൽ സു​​വ​​ർ​​ണ​​ജൂ​​ബി​​ലി​യു​ടെ ഒ​​രു​​വ​​ർ​​ഷം നീ​​ണ്ടു​​നി​​ന്ന ആ​​ഘോ​​ഷ​​ങ്ങ​​ൾ​​ക്കു നാ​​ളെ കൈ​​പ്പു​​ഴ​​യി​​ൽ സ​​മാ​​പ​​നം. ഇ​​ന്നു വൈ​​കു​​ന്നേ​​രം 5.30നു ​​കോ​​ട്ട​​യം ബി​​സി​​എം ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ മു​​ൻ​​കാ​​ല കെ​​സി​​വൈ​​എ​​ൽ ഭാ​​ര​​വ​​ഹി​​ക​​ളു​​ടെ​​യും പ്ര​​വ​​ർ​​ത്ത​​ക​​രു​​ടെ​​യും കു​​ടും​​ബ​​സം​​ഗ​​മം ന​​ട​​ത്തും.

നാ​​ളെ ഉ​​ച്ച​​ക​​ഴി​​ഞ്ഞു ര​​ണ്ടി​​നു സ​​മാ​​പ​​ന​​സ​​മ്മേ​​ള​​ന​​ത്തോ​​ടു​​ബ​​ന്ധി​​ച്ച് 700ൽ​പ​രം യു​​വ​​ജ​​ന​​ങ്ങ​​ൾ പ​​ങ്കെ​​ടു​​ക്കു​​ന്ന മെ​​ഗാ​​മാ​​ർ​​ഗം​​ക​​ളി​​യും തു​​ട​​ർ​​ന്ന് റാ​​ലി​​യും പൊ​​തു​​സ​​മ്മേ​​ള​​ന​​വും ന​​ട​​ത്തും. സീ​​റോ മ​​ല​​ബാ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ്പ് ക​​ർ​​ദി​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി​​ൽ ഉ​​ദ്ഘാ​​ട​​നം​ചെ​​യ്യും. കെ​​സി​​വൈ​​എ​​ൽ അ​​തി​​രൂ​​പ​​ത പ്ര​​സി​​ഡ​​ന്‍റ് ബി​​ബീ​​ഷ് ഓ​​ലി​​ക്ക​​മു​​റി​​യി​​ൽ അ​​ധ്യ​​ക്ഷ​​ത​വ​​ഹി​​ക്കും.


കോ​​ട്ട​​യം ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട്, സ​​ഹാ​​യ ​മെ​​ത്രാ​​ൻ മാ​​ർ ജോ​​സ​​ഫ് പ​​ണ്ടാ​​ര​​ശേ​​രി​​ൽ, ജ​​സ്റ്റീ​സ് സി​​റി​​യ​​ക് ജോ​​സ​​ഫ്, തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ൻ എം​​പി, വി​​കാ​​രി ജ​​ന​​റാ​​ൾ ഫാ. ​​മൈ​​ക്കി​​ൾ വെ​​ട്ടി​​ക്കാ​​ട്ട്, കെ​​സി​​സി അ​​തി​​രൂ​​പ​​ത പ്ര​​സി​​ഡ​​ന്‍റ് സ്റ്റീ​​ഫ​​ൻ ജോ​​ർ​​ജ്, ജൂ​​ബി​​ലി ആ​​ഘോ​​ഷ ക​​മ്മി​​റ്റി ചെ​​യ​​ർ​​മാ​​ൻ ഫാ. ​​മാ​​ത്യു ക​​ട്ടി​​യാ​​ങ്ക​​ൽ, ഫാ. ​​സ​​ന്തോ​​ഷ് മു​​ല്ല​​മം​​ഗ​​ല​​ത്ത്, ഷെ​​ല്ലി ആ​​ല​​പ്പാ​​ട്ട്, ജോ​​മി കൈ​​പ്പാ​​റേ​​ട്ട്, ബി​​ബി​​ൻ ബെ​​ന്നി തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.