സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​യു​ടെ വീ​ട്ടി​ൽനിന്നു കേ​ര​ള മാ​ർ​ക്ക് ഷീ​റ്റു​ക​ൾ
Saturday, November 16, 2019 12:58 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്ത് കേ​​​സി​​​ലെ പ്ര​​​തി​​​യു​​​ടെ വീ​​​ട്ടി​​​ൽ​​നി​​​ന്നു കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ മാ​​​ർ​​​ക്ക് ഷീ​​​റ്റു​​​ക​​​ൾ ക​​​ണ്ടെ​​​ടു​​​ത്തു. സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്തു കേ​​​സി​​​ലെ പ്ര​​​തി വി​​​ഷ്ണു സോ​​​മ​​​സു​​​ന്ദ​​​ര​​​ത്തി​​​ന്‍റെ വീ​​​ട്ടി​​​ൽ ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് ഓ​​​ഫ് റ​​​വ​​​ന്യു ഇ​​​ന്‍റ​​​ലി​​​ജന്‍റ്​​​സ് ന​​​ട​​​ത്തി​​​യ റെ​​​യ്ഡി​​​ലാ​​​ണു മാ​​​ർ​​​ക്ക് ഷീ​​​റ്റു​​​ക​​​ൾ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യു​​​ടെ സീ​​​ൽ പ​​​തി​​​പ്പി​​​ച്ച ഷീ​​​റ്റു​​​ക​​​ളി​​​ൽ മാ​​​ർ​​​ക്ക് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടി​​​ല്ല.

ക​​​ഴി​​​ഞ്ഞ ജൂ​​​ണ്‍ 14നാ​​​ണ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് ഓ​​​ഫ് റ​​​വ​​​ന്യു ഇ​​​ന്‍റ​​​ലി​​​ജന്‍റ്സ് വി​​​ഷ്ണു സോ​​​മ​​​സു​​​ന്ദ​​​ര​​​ത്തി​​​ന്‍റെ തി​​​രു​​​മ​​​ല​​​യി​​​ലെ വീ​​​ട്ടി​​​ൽ റെ​​​യ്ഡ് ന​​​ട​​​ത്തി​​​യ​​​ത്. റെ​​​യ്ഡി​​​ൽ കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ പൂ​​​രി​​​പ്പി​​​ക്കാ​​​ത്ത ആ​​​റ് മാ​​​ർ​​​ക്ക്ഷീ​​​റ്റു​​​ക​​​ൾ ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ള്ള​​​താ​​​യി ഡി​​​ആ​​​ർ​​​ഐ​​​യു​​​ടെ അ​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ർ​​​ട്ടി​​​ലാ​​​ണു വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. സം​​​ഭ​​​വ​​​ത്തി​​​ന്‍റെ ഗൗ​​​ര​​​വം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​ൻ ഉന്ന​​​തവി​​​ദ്യാ​​​ഭ്യാ​​​സ പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​ക്ക് ക​​​ത്ത് ന​​​ൽ​​​കു​​​മെ​​​ന്നു ഡി​​​ആ​​​ർ​​​ഐ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.