കാ​റി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു
കാ​റി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു
Sunday, November 17, 2019 1:13 AM IST
ചി​​റ​​ക്ക​​ട​​വ്: പൊ​​ൻ​​കു​​ന്നം-​​മ​​ണി​​മ​​ല റോ​​ഡി​​ൽ ചി​​റ​​ക്ക​​ട​​വ് എ​​സ്ആ​​ർ​​വി ക​​വ​​ല​​യി​​ൽ കാ​​റും ബൈ​​ക്കും കൂ​​ട്ടി​​യി​​ടി​​ച്ച് ബൈ​​ക്ക് യാ​​ത്രി​​ക​​ൻ മ​​രി​​ച്ചു. തെ​​ക്കേ​​ത്തു​​ക​​വ​​ല പാ​​റാം​​തോ​​ട് കാ​​ത​​ക​​പ്പ​​ള്ളി​​ൽ കെ.​​ജെ.​​ പ്ര​​സാ​​ദ് (​​ലാ​​ൽ-45) ആ​​ണ് മ​​രി​​ച്ച​​ത്.

ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 3.30നാ​​യി​​രു​​ന്നു അ​​പ​​ക​​ടം. പ​​രി​​ക്കേ​​റ്റ പ്ര​​സാ​​ദി​​നെ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ച് പ്ര​​ഥ​​മ​​ശു​​ശ്രൂ​​ഷ ന​​ൽ​​കി​​യ​​തി​​നു ശേ​​ഷം മെ​​ഡി​​ക്ക​​ൽ കോ​​ളേ​​ജ് ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്ക് കൊ​​ണ്ടു​​പോ​​കും വ​​ഴി​​യാ​​യി​​രു​​ന്നു മ​​ര​​ണം. പാ​​ന്പാ​​ടി ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ച് മ​​ര​​ണം സ്ഥി​​രീ​​ക​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു. മൃ​​ത​​ദേ​​ഹം കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി മോ​​ർ​​ച്ച​​റി​​യി​​ലേ​​ക്ക് മാ​​റ്റി. അ​​ങ്ക​​ണ‍​വാ​​ടി ജീ​​വ​​ന​​ക്കാ​​രി​​യാ​​യ ഭാ​​ര്യ​​യെ കൂ​​ട്ടി​​ക്കൊ​​ണ്ടു​​വ​​രാ​​നാ​​ണ് പ്ര​​സാ​​ദ് ബൈ​​ക്കി​​ൽ പോ​​യ​​ത്. ചെ​​ണ്ട​​വി​​ദ്വാ​​ൻ കാ​​ത​​ക​​പ്പ​​ള്ളി ജ​​നാ​​ർ​​ദ്ദ​​ന​​ന്‍റെ​​യും ചി​​ന്ന​​യു​​ടെ​​യും മ​​ക​​നാ​​ണ്. ഭാ​​ര്യ: പി.​​ജി.​​മ​​ഞ്ജു. മ​​ക്ക​​ൾ: ശ്യാം​​പ്ര​​സാ​​ദ്, സേ​​തു​​പ്ര​​സാ​​ദ്. സം​​സ്കാ​​രം ഇ​​ന്ന് മൂ​​ന്നി​​ന് പാ​​റാം​​തോ​​ട് പൊ​​തു​​ശ്മ​​ശാ​​ന​​ത്തി​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.