പെൻഷൻ പദ്ധതി: അനർഹരെ ഒഴിവാക്കും
Monday, November 18, 2019 11:01 PM IST
തിരുവനന്തപുരം: സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതിയിലെ ഏഴു ലക്ഷത്തോളം വരുന്ന അനർഹരെ ഒഴിവാക്കാനുള്ള മസ്റ്ററിംഗ് പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുമെന്നു ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് നിയമസഭയിൽ അറിയിച്ചു. 15 ശതമാനം പേർ തട്ടിപ്പിലൂടെ പെൻഷൻ വാങ്ങുന്നുണ്ടെന്നാണു കരുതുന്നതെന്നും പി. ഉബൈദുല്ലയുടെ സബ്മിഷനു മറുപടിയായി മന്ത്രി പറഞ്ഞു.