സിപിഒമാർക്കു നിയമന ശിപാർശ
Tuesday, November 19, 2019 12:48 AM IST
തിരുവനന്തപുരം: വിവിധ പോലീസ് ബറ്റാലിയനുകളിലെ സിവിൽ പോലീസ് ഓഫീസർ തസ്തികയിലേക്ക് നിയമന ശിപാർശ ചെയ്യപ്പെട്ടിട്ടുളള ഉദ്യോഗാർഥികൾക്ക് 21, 22 തീയതികളിൽ നിയമന ശിപാർശ നേരിട്ടു കൈമാറും. ഉദ്യോഗാർഥികളെ ബയോമെട്രിക് വെരിഫിക്കേഷനു വിധേയമാക്കിയതിനു ശേഷമായിരിക്കും ശിപാർശ കൈമാറുക. ഇതിലേക്കായി ഉദ്യോഗാർഥികൾ അവരുടെ പ്രൊഫൈൽ ആധാറുമായി ലിങ്ക് ചെയ്യുകയും ആധാർ ഹാജരാക്കുകയും ചെയ്യണം.
ഒറ്റത്തവണ പ്രമാണപരിശോധന, നിയമന പരിശോധന, ഓണ്‍ലൈൻ പരീക്ഷകൾ, അഭിമുഖങ്ങൾ എന്നിവ നടത്തുന്ന സന്ദർഭങ്ങളിൽ ആധാറുമായി ബന്ധപ്പെടുത്തി ബയോമെട്രിക് വെരിഫിക്കേഷൻ സംവിധാനത്തിലൂടെ ഉദ്യോഗാർഥികളുടെ ഐഡന്റിറ്റി ഉറപ്പാക്കാനും ഇന്നലെ ചേർന്ന പിഎസ്സി യോഗം തീരുമാനിച്ചു.