പോളിറ്റ് ബ്യൂറോ വിമർശിച്ചിട്ടില്ല: മുഖ്യമന്ത്രി
Tuesday, November 19, 2019 12:48 AM IST
തിരുവനന്തപുരം: മാവോയിസ്റ്റ് വിഷയത്തിൽ സർക്കാരിനെതിരെ സിപിഎം പോളിറ്റ് ബ്യൂറോയിൽ വിമർശനം നടന്നിട്ടില്ലെന്നും എന്നാൽ, പിബിയിൽ പങ്കെടുത്തതുപോലെയാണു ഇക്കാര്യത്തിൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
സർക്കാർ നടപടികളിൽ പിബി അതിഭയങ്കര വിമർശനം നടത്തുകയോ ഏതെങ്കിലും തരത്തിൽ അതൃപ്തി പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ല. കോണ്ഗ്രസ് ഹൈക്കമാൻഡല്ല സിപിഎം പോളിറ്റ് ബ്യൂറോ. അതിനൊരു മാറ്റവും വന്നിട്ടില്ലെന്നും പി.ടി.തോമസിന്റെ ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.