ഫീസിളവിന് അർഹരായവരുടെ അന്തിമ ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചു
Tuesday, November 19, 2019 11:11 PM IST
തിരുവനന്തപുരം: 2018-19 അധ്യയന വർഷത്തിൽ പ്രവേശന പരീക്ഷാ കമ്മീഷണറുടെ അലോട്ട്മെന്റ് വഴി കേരള സെൽഫ് ഫിനാൻസിംഗ് എൻജിനിയറിംഗ് കോളജ് മാനേജ്മെന്റ് അസോസിയേഷന് കീഴിലുള്ള സ്വാശ്രയ എൻജിനിയറിംഗ് കോളജുകളിലും ആർക്കിടെക്ചർ കോളജ് മാനേജ്മെന്റ് അസോസിയേഷന് കീഴിലുള്ള സ്വാശ്രയ ആർക്കിടെക്ചർ കോളജുകളിലും പ്രവേശനം നേടിയ വിദ്യാർഥികളിൽ കുറഞ്ഞ വരുമാനക്കാർക്ക് ഫിസിളവ് നൽകാനുള്ള സർക്കാർ ഉത്തരവ് പ്രകാരം അർഹരായ വിദ്യാർഥികളുടെ അന്തിമ ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർഥികൾക്ക് അർഹമായ തുക തിരികെ നൽകുന്നതിന് കോളജ് അധികാരികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
കേരള കാത്തലിക് എൻജിനിയറിംഗ് കോളജ് മാനേജ്മെന്റ് അസോസിയേഷന് കീഴിലുള്ള സ്വാശ്രയ കോളജുകളിലെ സാന്പത്തികമായി പിന്നോക്കം നിൽകുന്ന വിദ്യാർഥികൾക്കുള്ള ഫീസിളവിന് അർഹരായ വിദ്യാർഥികളെ സർക്കാർ ഉത്തരവ് പ്രകാരം അതത് കോളജ് മാനേജ്മെന്റുകൾ കണ്ടെത്തും. ഇതിനായി വിദ്യാർഥികളുടെ വരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള ലിസ്റ്റ് കോളജുകൾക്ക് ലഭ്യമാക്കിയിട്ടുണ്ട്.
2018-19 വർഷത്തെ എൻജിനിയറിംഗ് പ്രവേശനം ലഭിച്ച വിദ്യാർഥികളിൽ ട്യൂഷൻ ഫീ വൈവർ സ്കീമിൽ ഉൾപ്പെടാൻ യോഗ്യതയുള്ള ഏതാനും വിദ്യാർഥികളെയും കൂടി ഉൾപ്പെടുത്തിയിട്ടുള്ള പുതുക്കിയ അന്തിമ ലിസ്റ്റും വെബ്സൈറ്റിൽ പ്രിസദ്ധീകരിച്ചിട്ടുണ്ട്. വിദ്യാർഥികൾക്ക് ലിസ്റ്റ് സംബന്ധിച്ച വിവരം വെബ്സൈറ്റിൽ നിന്ന് അറിയാവുന്നതും ഫീസ് ആനുകൂല്യം ലഭിക്കുന്നതിന് ബന്ധപ്പെട്ട കോളജുകളെ സമീപക്കാവുന്നതുമാണ്.
ഹെൽപ്പ് ലൈൻ നന്പരുകൾ: 0471 2339101, 2339102, 2339103, 2339104.