സിലിയുടെ ബന്ധുക്കളുടെ ഡിഎൻഎ സാമ്പിള്‍ എടുത്തു
Wednesday, November 20, 2019 12:07 AM IST
കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ടുള്ള ശാസ്ത്രീയ പരിശോധനകള്‍ക്കായി സിലിയുടെ ബന്ധുക്കളുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചു. സിലിയുടെ അമ്മ ലീലാമ്മ, സഹോദരന് സിജോ എന്നിവരുടെ സാമ്പിളുകളാണ് ശേഖരിച്ചത്.
പരിശോധനയ്ക്കായി ഇന്നലെ കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗത്തില്‍ എത്താന്‍ അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നു. കൂടത്തായ് കൊലപാതക പരമ്പരയിലെ സിലി, ആല്ഫൈന് കേസുകളുടെ അന്വേഷണത്തിനായാണ് സാമ്പിളുകള്‍ ശേഖരിച്ചത്. ഇരുവരുടേയും കല്ലറകള്‍ തുറന്ന് മൃതദേഹാവശിഷ്ടങ്ങള്‍ ഫോറന്‍സിക് വിഭാഗം നേരത്തേ ശേഖരിച്ചിരുന്നു. കൊല്ലപ്പെട്ട സിലിയുടേയും ആല്‍ഫൈന്റേയും ശരീരാവശിഷ്ടങ്ങള്‍ തന്നെയാണെന്ന് സ്ഥിരീകരിക്കുന്നതിനാണ് ഡിഎന്‍എ പരിശോധന നടത്തുന്നത്.