ശ്രേഷ്ഠ ബാവയെ കർദിനാൾ മാർ ആലഞ്ചേരി സന്ദർശിച്ചു
Wednesday, November 20, 2019 12:07 AM IST
കോതമംഗലം: മാർ ബസേലിയോസ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയെ സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സന്ദർശിച്ചു. ഇന്നലെ വൈകുന്നേരം ആറിനായിരുന്നു സന്ദർശനം. സീറോ മലബാർ കൂരിയ ചാൻസലർ റവ. ഡോ. വിൻസന്റ് ചെറുവത്തൂർ കർദിനാളിനൊപ്പമുണ്ടായിരുന്നു.
ശ്രേഷ്ഠ ബാവയെ സന്ദർശിക്കാനെത്തിയ യാക്കോബായ സഭ മെത്രാപ്പോലീത്തമാരായ യെൽദോ മോർ തീത്തോസ്, മാത്യൂസ് മോർ അഫ്രേം എന്നിവർ ഈസമയം മുറിയിലുണ്ടായിരുന്നു. മുക്കാൽ മണിക്കൂറിലേറെ സൗഹൃദ സംഭാഷണം നീണ്ടു.
പൂർണ ആരോഗ്യത്തോടെ കർമമേഖലയിൽ ഉടൻ സജീവമാകാൻ ശ്രേഷ്ഠ ബാവയ്ക്ക് സാധിക്കട്ടെയെന്ന് ആശംസിച്ചാണ് കർദിനാൾ മടങ്ങിയത്.