ഡിഎൽഎഡ്: ഐടി പ്രായോഗിക പരീക്ഷ
Wednesday, November 20, 2019 11:32 PM IST
തിരുവനന്തപുരം: 25 മുതൽ നടക്കുന്ന ഡിഎൽഎഡ് കോഴ്സ് പരീക്ഷകളുടെ ഭാഗമായ രണ്ടാം സെമസ്റ്റർ സപ്ലിമെന്ററി വിഭാഗം ഐടി പ്രായോഗിക പരീക്ഷ ജില്ലാ അധ്യാപക പരിശീലന കേന്ദ്രങ്ങളിൽ ഡിസംബർ രണ്ടിന് രാവിലെ 10 മുതൽ നടത്തും. നവംബറിലെ ഐടി പ്രായോഗിക പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ അധ്യാപക വിദ്യാർഥികളും അന്ന് ബന്ധപ്പെട്ട ഡയറ്റുകളിൽ പരീക്ഷയ്ക്ക് ഹാജരാകണം.