ട്രെയിനേഴ്സ് മത്സരം നടത്തും
Wednesday, November 20, 2019 11:32 PM IST
തൃശൂർ: സംസ്ഥാനതലത്തിൽ ഏറ്റവും മികച്ച ട്രെയ്നർമാരെ കണ്ടെത്തുന്നതിനായി പോസിറ്റീസ് കമ്യൂൺ എന്ന സംഘടന ഓൾ കേരള ട്രെയ്നേഴ്സ് മത്സരം നടത്തുന്നു. സംസ്ഥാനത്ത് നിലവിലുള്ള 16 ചാപ്റ്ററുകളിലായാണ് പ്രാഥമിക മത്സരം നടത്തുക. ഡിസംബർ അവസാനത്തോടെ ഓരോ ചാപ്റ്ററിൽനിന്നു തെരഞ്ഞെടുക്കുന്ന ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർ സോണ്തലത്തിൽ മത്സരിക്കും. മൂന്നു സോണിലും കൂടി വിജയിക്കുന്ന ഒമ്പതുപേർ ആയിരിക്കും സംസ്ഥാനതലത്തിലുള്ള കേരള ട്രെയിനർ പട്ടത്തിനുവേണ്ടി മാറ്റുരയ്ക്കുക. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്കു യഥാക്രമം 25,000, 15,000, 10,000 രൂപ വീതം സമ്മാനങ്ങൾ നൽകും. ഫൈനൽ തൃശൂരിൽ നടത്തും. ഫോണ്: 9447114001.