റദ്ദായ എംപ്ലോയ്മെന്റ് രജിസ്ട്രേഷന് പുതുക്കാന്‍ അവസരം
Wednesday, November 20, 2019 11:32 PM IST
തിരുവനന്തപുരം: രജിസ്ട്രേഷന് പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് രജിസ്ട്രേഷന് പുതുക്കുന്നതിന് അവസരം നല്കി തൊഴിലും നൈപുണ്യവും വകുപ്പിനു കീഴിലുള്ള നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസ് വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. 1999 ജനുവരി ഒന്നു മുതല്‍ 2019 നവംബർ 20 വരെ വിവിധ കാരണങ്ങളാല്‍ രജിസ്ട്രേഷന് പുതുക്കാനാവാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്ക് രജിസ്ട്രേഷന് പുതുക്കാം. ഇതിനു ജനുവരി 31 വരെ സമയം അനുവദിച്ചു.