ടെലിവിഷൻ ജേർണലിസം: അപേക്ഷ ക്ഷണിച്ചു
Thursday, November 21, 2019 12:08 AM IST
കൊച്ചി: കെൽട്രോണ്‍ നടത്തുന്ന ടെലിവിഷൻ ജേർണലിസം കോഴ്സിന്റെ 2019-20 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്കും അവസാന വർഷ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. പ്രായപരിധി 30 വയസ്. മാധ്യമ സ്ഥാപനങ്ങളിൽ പരിശീലനം, ഇന്റേണ്‍ഷിപ്, പ്ലേസ്മെന്റ് സഹായം എന്നിവ പഠനസമയത്ത് നിബന്ധനകൾക്ക് വിധേയമായി ലഭിക്കും. പ്രിന്റ് ജേർണലിസം, ഓണ്‍ലൈൻ ജേർണലിസം, മൊബൈൽ ജേർണലിസം എന്നിവയിലും പരിശീലനം ലഭിക്കും.
വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെൽട്രോണ്‍ നോളജ് സെന്ററിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കാം. ksg.ketlron.in എന്ന വെബ്സൈറ്റിലും അപേക്ഷാ ഫോം ലഭിക്കും. വിലാസം: കെൽട്രോണ്‍ നോളജ് സെന്റർ, രണ്ടാംനില, ചെന്പിക്കലം ബിൽഡിംഗ്, ബേക്കറി ജംഗ്ഷൻ, വിമൻസ് കോളജ് റോഡ്, വഴുതക്കാട്, തിരുവനന്തപുരം, 695014. വിശദവിവരങ്ങൾക്ക് ഫോൺ: 8137969292.