നടി ഷീലയ്ക്ക് പുരസ്കാരം
Friday, November 22, 2019 12:19 AM IST
കൊച്ചി: ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനയ്ക്ക് ചാവറ കൾച്ചറൽ സെന്റർ നൽകുന്ന ചാവറ ചലച്ചിത്ര ഗുരുവന്ദന പുരസ്കാരം നടി ഷീലയ്ക്ക്. 50,001 രൂപയും ഫലകവുമടങ്ങുന്നതാണു പുരസ്കാരം. സംവിധായകൻ കെ.എസ്. സേതുമാധവൻ പുരസ്കാരം സമ്മാനിക്കും. കെ.ജി. ജോർജ്, ടി.എം. ഏബ്രഹാം, ജോണ് പോൾ എന്നിവരടങ്ങുന്ന ജൂറിയാണ് ഷീലയെ തെരഞ്ഞെടുത്തത്.