ഒബിസി ലിസ്റ്റിൽ ഉൾപ്പെടുത്താൻ ശിപാർശ
Thursday, December 5, 2019 11:12 PM IST
തിരുവനന്തപുരം: ശൈവ വെള്ളാള സമുദായത്തെ ഒബിസി ലിസ്റ്റിൽ ഉൾപ്പെടുത്തേണ്ടതാണെന്ന് കേരള സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷൻ കേരള സർക്കാരിന് ശിപാർശ നൽകി.ശൈവ വെള്ളാള സമുദായത്തെ പ്രതിനിധീകരിച്ച് വിവിധ സംഘടനകൾ ആ സമുദായത്തെ മറ്റു പിന്നോക്ക വിഭാഗ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ച് നിവേദനങ്ങൾ നൽകിയിരുന്നു.
കമ്മീഷൻ ഇവ പരിശോധിച്ചതിന്റെയും തെളിവെടുപ്പ് നടത്തിയതിന്റെയും അടിസ്ഥാനത്തിൽ പാലക്കാട് ജില്ലയിലെ ശൈവ വെള്ളാള (ചേരക്കുള വെള്ളാള, കർക്കാർത്ത വെള്ളാള, ചോയിയ വെള്ളാള, പിള്ളൈ) സമുദായം പിന്നാക്കവസ്ഥയിലാണെന്ന് ബോധ്യപ്പെട്ടു. ഇതേ തുടർന്നാണ് ഈ സമുദായത്തെ ഒബിസി ലിസ്റ്റിൽ ഉൾപ്പെടുത്താൻ ശിപാർശ ചെയ്തത്.