കെസിബിസി ശീതകാല സമ്മേളനം ഇന്നു സമാപിക്കും
Thursday, December 5, 2019 11:25 PM IST
കൊച്ചി: കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ ശീതകാല സമ്മേളനം ഇന്നു സമാപിക്കും. കെസിബിസി ആസ്ഥാന കാര്യാലയമായ പാലാരിവട്ടം പിഒസിയിൽ പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യത്തിന്റെ അധ്യക്ഷതയിലാണു യോഗം നടക്കുന്നത്.
സഭയും സമൂഹവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്ന സമ്മേളനത്തിൽ കേരളത്തിലെ എല്ലാ കത്തോലിക്കാ രൂപതകളുടെയും മെത്രാന്മാർ പങ്കെടുക്കുന്നുണ്ട്.