രാഹുൽ ഗാന്ധി നാളെ കൊച്ചിയിൽ
Friday, December 6, 2019 12:53 AM IST
കൊച്ചി: രാഹുൽ ഗാന്ധി എംപി നാളെ കൊച്ചിയിലെത്തും. രണ്ടു ദിവസമായി വയനാട് മണ്ഡലത്തിൽ സന്ദർശനം നടത്തുന്ന രാഹുൽ നാളെ വൈകുന്നേരം 6.30 ന് അന്പലമുകളിൽ റിഫൈനറി ഗേറ്റിനു മുന്നിൽ സംസാരിക്കും. ബിപിസിഎൽ വിൽക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ചു നടക്കുന്ന സമരപരന്പരയുടെ ഭാഗമായാണു രാഹുൽഎത്തുന്നത്.