ക്ഷേത്രക്കുളത്തിൽ വിദ്യാർഥി മുങ്ങിമരിച്ചു
Monday, December 9, 2019 12:35 AM IST
മാരാരിക്കുളം: കലവൂർ പ്രീതികുളങ്ങര ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. കലവൂർ വെളിപ്പറന്പിൽ സജീവന്റെ മകൻ വി.എസ്. മഹീധരൻ (17) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാലോടെയാണു സംഭവം.
സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ മഹീധരൻ ആഴമുള്ള ഭാഗത്ത് അപകടത്തിൽ പെടുകയായിരുന്നു. സുഹൃത്തുക്കൾ കരയ്ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്മ: ജ്യോതി. സഹോദരി: മാളവിക. പിതൃസഹോദരന്റെ മകളുടെ ആറാം ചരമവാർഷിക ദിനം കൂടിയായിരുന്നു ഇന്നലെ. കണിച്ചുകുളങ്ങര ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ് മഹീധരൻ.